
ചങ്ങനാശേരി : താലൂക്ക് റസിഡന്റ്‌സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ പ്രതിമാസയോഗം നടന്നു. വൈസ് പ്രസിഡന്റ് ജോസഫ് കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള, പ്രസിഡന്റ് അഡ്വ.മധുരാജ്, സെക്രട്ടറി കെ.ജെ കൊച്ചുമോൻ, കുര്യാക്കോസ് കൈലാത്ത്, ട്രഷറർ എം.എസ് അലി റാവുത്തർ, മജീദ്ഖാൻ, ഇന്ദിരദേവി, എ.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. 35 ദിവസം കൊണ്ട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ കാറിൽ സഞ്ചരിച്ചു തിരിച്ചെത്തിയ പ്രൊഫ. എസ്.ആനന്ദക്കുട്ടനും ഭാര്യയ്ക്കും വരവേൽപ്പ് നൽകി. ചങ്ങനാശേരി എസ്.ബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസിൽ ഹെൽപ്പ് ഡസ്‌ക് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.