p-k-krshnadas

ചങ്ങനാശേരി : കേരളത്തിലെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ടൗൺ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി അനിൽ ബാബു അദ്ധ്യക്ഷതവഹിച്ചു. പി.അനിൽ കുമാർ, ബി.രാധാകൃഷ്ണ മേനോൻ, എം.ബി രാജഗോപാൽ, രതീഷ് ചെങ്കിലാത്ത്,എൻ.പി കൃഷ്ണകുമാർ, പി.പി ധീരസിംഹൻ,രതീഷ്, പി. സുരേന്ദ്രനാഥ്, ശാന്തി മുരളി, അഡ്വ.പി.എസ് ശ്രീധരൻ,പ്രസന്നകുമാരി,സുരേഷ്, സാജൻ കുരിശിങ്കൽ പറമ്പിൽ എന്നിവർ പങ്കെടുത്തു. എസ്.ശ്രീകുമാർ സ്വാഗതവും, വി.സത്യപാൽ നന്ദിയും പറഞ്ഞു.