കറുകച്ചാൽ: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ കറുകച്ചാൽ അംബേദ്കർ സാംസ്‌കാരികസമിതി യോഗം ചേർന്ന് അനുശോചിച്ചു. സാധാരണക്കാർക്കുവേണ്ടിയും തൊഴിലാളി വർഗത്തിനുമായി നിലകൊണ്ട ജനകീയനായ നേതാവാണ് കാനമെന്ന് ചെയർമാൻ അഡ്വ.വി.ആർ രാജു പറഞ്ഞു. സമിതി രക്ഷാധികാരി കറുകച്ചാൽ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. റ്റി.ജെ തങ്കപ്പൻ, എം.ജി രാജു , സി.പി.തങ്കപ്പൻ എന്നിവർ പങ്കെടുത്തു.