
കോട്ടയം : കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ചേരും. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ, ആനി രാജ, സത്യൻ മൊകേരി, പി വസന്തം, എ.വിജയരാഘവൻ, എ.വി റസ്സൽ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, പി.പി.സുനീർ, ഇ ചന്ദ്രശേഖരൻ, സി.കെ ശശിധരൻ, കെ.പി രാജേന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു.