പാലാ: പാതാമ്പുഴ മന്നം കിളികുളംകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17ന് നടത്തുമെന്ന് സെക്രട്ടറി കെ.ആർ.സതീഷ്‌കുമാർ അറിയിച്ചു. തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.15ന് അഭിഷേകം, 5.45ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9ന് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരും. 11ന് പൊങ്കാല സമർപ്പണം, 11.30ന് പ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികൾ. 26ന് ക്ഷേത്രത്തിൽ ദേവപ്രശ്‌നം നടക്കും. ജ്യോതിഷപണ്ഡിതൻ പുതുവാമന ഇല്ലം ഹരിദാസ് നമ്പൂതിരി നേതൃത്വം നൽകും.