പാലാ: എസ്.എൻ.ഡി.പി യോഗം പിഴക് 4910ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 15ാമത് പ്രതിഷ്ഠാ മഹോത്സവം 15നും 16നും നടക്കും. 15ന് വൈകിട്ട് 6ന് ആചാര്യവരണം, ദീപാരാധന, പതാക ഉയർത്തൽ, ഭഗവത്സേവ, വാസ്തുബലി. 16ന് രാവിലെ 6ന് പുത്തൻമാലിൽ ശിവരാമൻ തന്ത്രി, മേൽശാന്തി സനത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, കലശം, കലശാഭിഷേകം, സർവൈശ്വര്യപൂജ, മഹാഗുരുപൂജ എന്നിവ നടക്കും. 11.30ന് കോട്ടയം ആശാ പ്രദീപിന്റെ പ്രഭാഷണം. 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.15ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, ഭജന.