
കോട്ടയം : ജില്ലയിലെ പെറ്റി കേസുകളും വാറണ്ട് കേസുകളും തീർപ്പാക്കുന്നതിന് ജില്ലാ പൊലീസ് നടത്തിയ പ്രവർത്തനമികവിന് കോടതിയുടെ പ്രശംസ. കോടതിയിൽ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തിൽ ജില്ലയിൽ തീർപ്പാക്കാൻ ഉണ്ടായിരുന്ന 25,139 പെറ്റി കേസുകൾ തീർപ്പാക്കാൻ സാധിച്ചത് ജില്ലാ പൊലീസിന്റെ മികവാണ്. എസ് പി കെ കാർത്തിക് , ഡിവൈ എസ് പിമാർ, എസ് എച്ച് ഒമാർ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും നടത്തിയ നിതാന്തപരിശ്രമത്തിന്റെ ഫലമാണിതെന്നും കോടതി പറഞ്ഞു. കൂടാതെ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പേരെ പിടികൂടി കോടതിയുടെ മുന്നിൽ ഹാജരാക്കാനും ജില്ലാ പൊലീസിന് കഴിഞ്ഞു.