spot

തൊടുപുഴ : സംസ്ഥാന യുവജന ക്ഷേമ ബോർഡ് ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സംയുക്തമായി എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാംഘട്ടമായ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി. തൊടുപുഴ ന്യൂമാൻ കോളേജ് ഹാളിൽ നടന്ന സ്‌പോട്ട് രജിസ്‌ട്രേഷൻ യോഗം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിൻസിപ്പൽ സാജു എബ്രഹാം അദ്ധ്യക്ഷനായി. യോഗത്തിൽ യുവജനക്ഷമത ജില്ലാ ഓഫീസർ ശങ്കർ എം എസ്., മുനിസിപ്പൽ കോഡിനേറ്റർ സഹൽ സുബൈർ എന്നിവർ പങ്കെടുത്തു.18 വയസ് തികഞ്ഞ പ്ലസ് ടു യോഗ്യതയുള്ള തൊഴിൽ അന്വേഷിക്കുന്ന ആളുകൾക്ക് ഈ ആപ്ലിക്കേഷനിൽ രജിസ്‌ട്രേഷൻ നടത്താം.