
വൈക്കം : വൈക്കത്ത് 14 ന് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും, ക്വിസ് മത്സരവും നടത്തും. 11 ന് ഉച്ചയ്ക്ക് രണ്ടിന് വൈക്കം ടൗൺ എൽ.പി സ്‌കൂളിൽ വച്ചാണ് മത്സരങ്ങൾ നടത്തുന്നത്. 'നവകേരള നിർമിതിയിൽ വൈക്കം സത്യഗ്രഹത്തിന്റെ പങ്ക്' എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം. 'കേരളത്തിന്റെ വികസന, സാംസ്‌കാരിക ചരിത്രം' എന്ന വിഷയത്തെ ആധാരമാക്കിയാണ് ക്വിസ് മത്സരം. വൈക്കം നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.