നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം 973 നമ്പർ നീണ്ടൂർ ശാഖായോഗം വക ദേവീക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന്റെയും ധ്വജ പ്രതിഷ്ഠയുടെയും ശിലാന്യാസ ചടങ്ങ് ഭക്ത്യാദര പൂർവ്വം നടന്നു. നാടിന്റെ നാനദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് ഭക്തരുടെ മഹനീയ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി രഞ്ജിത്ത് രാജന്റെ മുഖ്യ കാർമ്മികത്വത്തിൽ കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആർ. രാജീവ് ശിലാന്യാസം നിർവഹിച്ചു. യൂണിയൻ കൗൺസിലർ എ.ജി. ദിലീപ് കുമാർ, ശാഖാ
പ്രസിഡന്റ് യു.കെ ഷാജി, സെക്രട്ടറി വി.ടി. സുനിൽ, ശാഖാ ഭരണസമിതിയംഗങ്ങൾ, വനിതാ സംഘം, യൂത്തുമൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.