ഏ​റ്റു​മാനൂർ:ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റിയും ഫി​ഷ​റീ​സ് വ​കുപ്പും സം​യു​ക്താ​ഭി​മു​ഖ്യത്തിൽ ന​ടത്തി​യ വ​രാൽ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ന​ട​ന്നു. കൂ​ടല്ലൂ​ർ ക​വ​ല താ​ന്തോ​ന്നിയേലിന്റെ ഹെ​പ്സി വി​നോ​യുടെ വ​സ​തി​യി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്നത്. ര​ണ്ട് വർ​ഷ​മാ​യി ന​ട​ത്തു​ന്ന മ​ത്സ്യ​കൃ​ഷിയിൽ ഇ​പ്പോൾ ര​ണ്ടാ​യി​ര​ത്തോ​ളം വ​രാ​ലു​ക​ളാ​ണ് ഉ​ള്ളത്. വി​ള​വെ​ടു​പ്പ് ഏ​റ്റു​മാ​നൂർ​ മു​നി​സി​പ്പൽ ചെ​യർ​പേ​ഴ്​സൺ ലൗ​ലി ജോർ​ജ് ഉ​ദ്​ഘാട​നം ചെ​യ്തു. വാർ​ഡ് കൗൺ​സി​ലർ ഇ.എ​സ് ബി​ജു​വി​ന്റെ അ​ദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ഏ​റ്റു​മാനൂർ സർ​വ്വീ​സ് സ​ഹക​ര​ണ ബാ​ങ്ക് പ്ര​സിഡന്റ് ബി​ജു കൂ​മ്പിക്കൽ, ബാ​ങ്ക്​ ഡ​യറ​ക്ടർ ബേ​ബി ജോൺ വ​ലി​യ​പ​റ​മ്പിൽ, ബ്ല​സി ജോ​ഷി, താ​രാ ഗോപി, വീ​ണാ അ​രുൺ, വിനോ മാ​ത്യു എ​ന്നി​വർ പ​ങ്കെ​ടു​ത്തു.