പാലാ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പാലാ നിയോജകമണ്ഡല ബഹുജനസദസ് നാളെ വൈകിട്ട് 5 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.ഇതിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായതായി നിയോജകമണ്ഡലം ചെയർമാൻ തോമസ് ചാഴികാടൻ എംപി, കൺവീനർ പാലാ ആർ ഡി.ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ എന്നിവർ അറിയിച്ചു.

ബഹുജനസദസിനോടനുബദ്ധിച്ച് പൊതുജനങ്ങളുടെ പരാതിയും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 25 കൗണ്ടറുകൾ ഉച്ചകഴിഞ്ഞ് 2 മുതൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കും. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും.
ഇതിന് മുന്നോടിയായി പാലാ നഗരസഭ സംഘടിപ്പിക്കുന്ന വിളംബര ജാഥ നാളെ ഉച്ചകഴിഞ്ഞ് 3 ന് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് തോമസ് ചാഴികാടൻ എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ, പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പൽ കൗൺസിലർമാർ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക നേതാക്കൻമാർ എന്നിവർ നേതൃത്വം നൽകും.