എലിക്കുളം: എലിക്കുളം ഭഗവതിക്ഷേത്രത്തിൽ മുപ്പതാംകളം ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ കാർഷികവിളക്കാഴ്ച നടന്നു.

ഇന്ന് വൈകിട്ട് 6.30ന് കളമെഴുത്തുംപാട്ടും, 7.15ന് അയ്യപ്പസേവാസംഘം എലിക്കുളം ശാഖയുടെ ഭജന. 13ന് വൈകിട്ട് 6.30ന് കളമെഴുത്തുംപാട്ടും, തുടർന്ന് പുലിയന്നൂർ ഗൗരീശങ്കരം തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി, ഏഴിന് എലിക്കുളം ഗൗതംകൃഷ്ണയുടെ സംഗീതസദസ്. 14ന് രാവിലെ ആറുമുതൽ നാരായണീയദിനാചരണഭാഗമായി നാരായണീയകോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ നൂറിലേറെ പേർ പങ്കെടുക്കുന്ന സമ്പൂർണ നാരായണീയ പാരായണം. വൈകിട്ട് 6.30ന് സ്വസ്തി സ്‌കൂൾ ഓഫ് യോഗയുടെ യോഗ വിന്യാസം, 7.30ന് എം.ജി.സർവകലാശാലയിൽ നിന്ന് എം.എ.ഭരതനാട്യം ഒന്നാംറാങ്ക് നേടിയ ആർ.എൽ.വി.ലക്ഷ്മി രവീന്ദ്രന് സ്വീകരണം, എട്ടിന് ഋഷി ചിദംബരവും സംഘവും അവതരിപ്പിക്കുന്ന നൃത്തനിശ.

15ന് രാവിലെ ആറിന് നവകം, തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി കളത്തിൽ പെരികമന ഇല്ലം വിഷ്ണു നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. വൈകിട്ട് 6.30ന് കളംകാഴ്ച, ഏഴിന് ഭക്തിഗാനമേള.

16ന് മുപ്പതാംകളം ഉത്സവം രാവിലെ 8.30ന് ശ്രീബലി ആർ.എൽ.വി.മഹേഷും സംഘവും പഞ്ചാരിമേളം അവതരിപ്പിക്കും. 11ന് പ്രസാദമൂട്ട്, 12ന് ശ്രീവത്സം വേണുഗോപാലിന്റെ പാഠകം, നാലിന് കാഴ്ചശ്രീബലി, മഞ്ചക്കുഴി കാണിക്കമണ്ഡപത്തിലേക്ക് എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും താലപ്പൊലിയുമുണ്ട്. മരുത്തോർവട്ടം ബാബുവും വടവാതൂർ അജയകൃഷ്ണനും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, 6.30ന് കോങ്ങാട് മധുവും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം, എട്ടിന് ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പാണ്ടിമേളം, 12ന് കുരുതി, 17ന് വൈകിട്ട് 6.30ന് പള്ളിനായാട്ട്, അയ്യപ്പസേവാസംഘത്തിന്റെ ശാസ്താംപാട്ട്.