ചങ്ങനാശേരി: പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഏക ദിന സെമിനാർ നടക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുജാത ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധി സർവകലാശാല നിയമ വിഭാഗം പ്രൊഫ.ഡോ.രാജീഷ് മുഖ്യപ്രഭാഷണം നടത്തും. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.രാജഗോപാൽ സ്വാഗതവും നിവേദ്യ മുരളി നന്ദിയും പറയും. ഭരണഘടനാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം പ്രിൻസിപ്പൽ നിർവഹിക്കും.