
വൈക്കം : ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ഓവർസിയറെ ഡ്യൂട്ടിക്കിടയിൽ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കേന്ദ്രകമ്മിറ്റി അംഗം കെ.യു വിനോദ് ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.എം മനോജ്, ടി.എസ് ശ്രീജിത, കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമിതി അംഗം കെ.എം അബ്ദുൽ സലാം, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ സെക്രട്ടറി സി.വി.കുര്യാച്ചൻ, എം.ജി അനൂപ് എന്നിവർ പ്രസംഗിച്ചു.