വൈക്കം : ദേവസ്വംബോർഡിന്റെ കീഴിലുള്ള ചെമ്മനത്തുകര ചേരിയ്ക്കൽ അരിമ്പുകാവ് ദേവീക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ വാർഷികവും ഉത്സവ ആഘോഷവും 12 മുതൽ 14 വരെ നടക്കും. ഉത്സവാഘോഷത്തിന്റെ ദീപപ്രകാശനം ഇന്ന് രാവിലെ എട്ടിന് മാളികപ്പുറം മുൻ മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി നിർവഹിക്കും. വിവിധ ദിവസങ്ങളിൽ നിറമാല ചാർത്തൽ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സർപ്പപൂജ, പ്രസാദമൂട്ട്, ദേശതാലപ്പൊലി, പുഷ്പാഭിഷേകം, കൈകൊട്ടിക്കളി, ഗാനാഞ്ജലി , സർപ്പപൂജ, അഷ്ടാഭിഷേകം, നൃത്തനിത്യങ്ങൾ, ഗാനമേള, മഹാപ്രസാദഊട്ട്, ഭജനാമൃതം, മുടിയേറ്റ് എന്നിവയാണ് പ്രധാന പരിപാടികൾ.