കുമരകം: കോട്ടയം - കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാത നിർമാണത്തിൽ സർക്കാർ അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് സമരത്തിന്. ഇന്ന് രാവിലെ10 മുതൽ ഉച്ചവരെ പ്രവർത്തകർ സമരം നടത്തും. മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ വി.എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.