
മുണ്ടക്കയം : മലഅരയ മഹാസഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീഅയ്യപ്പ ധർമ്മ സംഘത്തിന്റെ നേതൃത്വത്തിൽ ശരണ മന്ത്രപ്രയാണം നടന്നു. പാക്കാനത്ത് നിന്ന് ആരംഭിച്ച പ്രയാണം പൈതൃക സ്മൃതി ഉണർത്തിയ ശരണം വിളികളോടെയും വാദ്യഘോഷങ്ങളോടെയും പുഞ്ചവയലിലൂടെ മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിലെത്തി. സഭ സംസ്ഥാന പ്രസിഡന്റ് എം.കെ.സജി, ജനറൽ സെക്രട്ടറി പി.കെ.സജീവ്, ഗായിക ദിവ്യ ദിവാകരൻ, സഭ വൈസ് പ്രസിഡന്റ് ഷൈലജ നാരായണൻ, ശ്രീ അയ്യപ്പ ധർമ്മസംഘം സംസ്ഥാന പ്രസിഡന്റ് കെ.എൻ.പത്മനാഭൻ , ജനറൽ സെക്രട്ടറി മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ശ്രീ ശബരീശ കോളേജിൽ ദിവ്യ ദിവാകരൻ നയിച്ച അയ്യപ്പഭജൻസ് നടന്നു.