
പാലാ : നവകേരള സദസ് കട്ടൗട്ടുകളിൽ കറുത്ത പെയിന്റ് ഒഴിച്ച പ്രവിത്താനം പാമ്പയ്ക്കൽ ജെയിംസ് (62) അറസ്റ്റിൽ. പെയിന്റ് വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. രാഷ്ട്രീയ സ്പർദ്ധയുണ്ടാക്കാൻ കരുതിക്കൂട്ടി ശ്രമം നടത്തിയെന്നാണ് കേസ്.
മാസങ്ങൾക്ക് മുമ്പ് എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥ പാലായിൽ എത്തും മുൻപ് സ്വീകരണ വേദിയായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തയച്ച കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.