
വെച്ചൂർ : ജനകീയസൂത്രണ പദ്ധതി പ്രകാരം വെച്ചൂർ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണ ഉദ്ഘാടനം നടത്തി. 600 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്യുന്നത്. 360000 രൂപയാണ് അടങ്കൽ തുക. വനിതാഘടക പദ്ധതിയിലൂടെ വനിതകളുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനും ദാരിദ്ര ലഘൂകരണവുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിതരണ ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സ്വപ്ന സ്വാഗതം പറഞ്ഞു. ഡോ.നിമ്മി,ഗീത സോമൻ, ബിന്ദു രാജു എന്നിവർ പങ്കെടുത്തു.