അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെയും സംയുക്ത അഭിമുഖ്യത്തിലുള്ള ഡിസംബർ മാസ സാഹിത്യ സമ്മേളനം കേരള കൗമുദി പ്രത്യേക ലേഖകനും സാഹിത്യകാരനുമായ വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് അനിൽ കോനാട്ടിന്റെ ബാഗ് പൈപ്പർ എന്ന നോവൽ രാഷ്ട്രദീപിക സീനിയർ സബ് എഡിറ്റർ സന്ദീപ് സലിം ചർച്ചയ്ക്കായി അവതരിപ്പിച്ചു.
അയ്മനം ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ പരസ്പരം അസോസിയേറ്റ് എഡിറ്റർ കെ.എൻ.സുലോചനൻ അദ്ധ്യക്ഷത വഹിച്ചു. കവിയും കഥാകാരിയുമായ സഹീറ എം. ചർച്ചയിൽ പങ്കെടുത്തു. നോവലിസ്റ്റ് അനിൽ കോനാട്ട് മറുപടി പറഞ്ഞു. തുടർന്ന് കഥ, കവിത അരങ്ങ് പ്രശസ്ത കവിയും കഥാകൃത്തുമായ ജോർജുകുട്ടി താവളം ഉദ്ഘാടനം ചെയ്തു. പരസ്പരം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് മോഡറേറ്ററായി. ഇ.പി.മോഹനൻ ഓണംതുരുത്ത്, അലൻ ബോബി, അയ്മനം സുധാകരൻ, പി.പി.ശാന്തകുമാരി, സഹീറ എം, സജീവ് അയ്മനം, ശ്രീധരൻ നട്ടാശ്ശേരി എന്നിവർ രചനകൾ അവതരിപ്പിച്ചു. പരസ്പരം അസോസിയേറ്റ് എഡിറ്റർ കെ.കെ.അനിൽകുമാർ, ലൈബ്രറി ജോ. സെക്രട്ടറി ഇ.ആർ.അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.