
ചങ്ങനാശേരി : മാടപ്പള്ളിയിൽ കെ.റെയിൽ വിരുദ്ധ സമരം 600 ദിവസം പിന്നിട്ടു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. ബാബു കുരീത്ര, റോയ് ജോസ്, സൈന തോമസ്, ജോർജ് തോമസ് കുന്നിപ്പറമ്പിൽ, ഷിനോ ഓലിക്കര, റോസ്ലിൻ ഫിലിപ്പ്, അപ്പിച്ചൻ എഴുത്തുപള്ളി, തങ്കച്ചൻ ഇലവുംമൂട്ടിൽ, പി.പി മോഹനൻ, പി.വി ഷാജിമോൻ, സെലിൻ ബാബു, ജോമോൻ, ജോയി പാറയ്ക്കൽ, പാപ്പച്ചൻ പുന്നമൂട്ടിൽ, ഗിരിഷ് കൊരണ്ടിത്താനം എന്നിവർ പങ്കെടുത്തു.