പാലാ: ദക്ഷിണകാശി പാലാ ളാലം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 18 ന് കൊടിയേറി 27ന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ആർ. ശങ്കരനാരായണൻ, എം.കെ. ജയപ്രകാശ്, രാജേഷ് ശ്രീഭദ്ര, എം.ആർ. സതീഷ്, സനീഷ് ചിറയിൽ എന്നിവർ അറിയിച്ചു.

18 ന് വൈകിട്ട് 6.45ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തിരുവരങ്ങ് ഉദ്ഘാടനം ചെയ്യും. പുണർതം തിരുനാൾ നാരായണ വർമ്മ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാസംസ്ഥാന കായിക മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളെയും അക്കാഡമിക് മേഖലയിൽ മികവ് പുലർത്തിയ പ്രതിഭകളെയും ദേവസ്വം ബോർഡ് മെമ്പർമാരായ ജി.സുന്ദരേശൻ, വി.എ.അജികുമാർ എന്നിവർ ആദരിക്കും. ആർ.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ബിനു പുളിക്കക്കണ്ടം, ആർ.അജിത്കുമാർ എന്നിവർ ആശംസകൾ നേരും.

രാത്രി 8ന് തന്ത്രി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി, മേൽശാന്തി ശ്രീകാന്ത് വാസുദേവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് കൊടിയേറ്റ് സദ്യയും ഭക്തിഗാനമേളയും.

19ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 7ന് കഥകളി, 8.30ന് കൊടിക്കീഴിൽ വിളക്ക്, 20ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 7ന് തിരുവാതിരകളി, 9ന് വിളക്കിനെഴുന്നള്ളത്ത്.

21ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 7ന് പാഠകം, 9ന് വിളക്കിനെഴുന്നള്ളത്ത്, 22ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5ന് ദേശക്കാഴ്ച പുറപ്പാട്, 7ന് കരോക്കെ ഗാനമേള, 8ന് രാമപുരം കവലയിൽ ദീപക്കാഴ്ച, 10ന് വിളക്കിനെഴുന്നള്ളത്ത്.

23ന് രാവിലെ 8.30ന് അമ്പലപ്പുറത്ത് കാവിൽ ഭരണിപൂജ, 8.45ന് ഭഗവതിയൂട്ട്, ഭരണിയൂട്ട്, 10.30ന് ഉത്സവബലി, 11ന് ഓട്ടൻതുള്ളൽ, 1 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.45 ന് ഭഗവതിയെഴുന്നള്ളത്ത്, 7ന് കൊട്ടിപ്പാടിസേവ, 7.45ന് പാലാ ടൗൺ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ എട്ടങ്ങാടി സമർപ്പണം, രാത്രി 8ന് നൃത്തസന്ധ്യ, 10ന് വിളക്കിനെഴുന്നള്ളത്ത്.

24ന് രാവിലെ 10.30ന് ഉത്സവബലി, 11ന് ശീതങ്കൻതുളളൽ, 1.30ന് പ്രസാദമൂട്ട്, രാത്രി 7ന് ഗാനമേള, 10.30 ന് വിളക്കിനെഴുന്നള്ളത്ത്, 25ന് രാവിലെ 10.30 ന് ഉത്സവബലി, 1.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7ന് വലിയകാണിക്ക, അന്ന് ഉച്ചയ്ക്ക് 11 ന് സംഗീതസദസ്സ്, രാത്രി 8 ന് നൃത്തം, 10.30 ന് വിളക്കിനെഴുന്നള്ളത്ത്.

26 ന് രാവിലെ 8.30 ന് ഒഴിവ് ശീവേലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.30ന് നൃത്തസന്ധ്യ, 9ന് മകയിരം തിരുവാതിര വഴിപാട്, 10 ന് തിരുവാതിരകളി, 11ന് പള്ളിനായാട്ട് ആൽത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രാങ്കണത്തിൽ എതിരേല്പ്, എഴുന്നള്ളത്ത്, 12.30ന് പള്ളിക്കുറുപ്പ്.

27ന് രാവിലെ 6.30 ന് തിരുവാതിര ദർശനം, 8.30 ന് ചാക്യാർകൂത്ത്, 11 ന് ഭക്തിഗാനാമൃതം, 1ന് ആറാട്ടുസദ്യ, 3.30ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, 4 ന് ഓട്ടൻതുള്ളൽ, 5 ന് ചെത്തിമറ്റം തൃക്കയിൽകടവിൽ ആറാട്ട്, 5.30ന് മഹാദേവസംഗമം, 6ന് ആറാട്ടെഴുന്നള്ളത്ത്, 7ന് എതിരേല്പ്, വൈകിട്ട് 5.30ന് തിരുവരങ്ങിൽ വിസിൽ കച്ചേരി, 6.30ന് ഭക്തിഘോഷ ലഹരി.