ngo

കോട്ട​യം : കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ അണിനിരക്കാനും ജനപക്ഷ ബദൽ നയങ്ങളുടെ കാവലാളാകാനും എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി സുരേഷ്​കുമാർ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട്​ ചെ​യ്തു. ജില്ലാ സെക്രട്ടറി കെ ആർ അനിൽകു​മാർ, സംസ്ഥാന വൈസ് പ്രസിഡന്റ്​ ബി.അനിൽകുമാർ എന്നിവർ മറുപടി നൽകി. ജില്ലാ പ്രസിഡന്റ്​ എം എൻ അനിൽകുമാർ അദ്ധ്യക്ഷത വ​ഹി​ച്ചു. ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് ഷാവോ സിയാങ്, കെ.കെ പ്രദീപ് എന്നിവരും ജില്ലാ കമ്മി​റ്റിയിലേക്ക് കെ.ജി അഭിലാഷ്, കെ.സി പ്രകാശ്​ കുമാർ, യാസിർ ഷെരിഫ്, വി​ന്നി ഇ.വാര്യർ എന്നിവരെയും തിരഞ്ഞെ​ടുത്തു.