പാലാ: ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഭക്തരുടെ പൊതുയോഗം 17ന് രാവിലെ 10.30 ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തും. ദേവസ്വം പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ അദ്ധ്യക്ഷത വഹിക്കുമെന്ന് ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. ദേവസ്വം ട്രസ്റ്റ് മെമ്പർമാർ, ഭക്തർ, മീനച്ചിൽ യൂണിയൻ ഭാരവാഹികൾ, ശാഖാ നേതാക്കൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു.