
ചങ്ങനാശേരി : നവകേരളസദസിന് മുന്നോടിയായി ചങ്ങനാശേരിയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ജോബ് മൈക്കിൾ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. നഗരസഭാദ്ധ്യക്ഷ ബീനാ ജോബി, ഉപദ്ധ്യക്ഷൻ മാത്യൂസ് ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി മോഹനൻ, മണിയമ്മ രാജപ്പൻ, ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ ടി.ഐ വിജയസേനൻ, മഞ്ജു സുജിത്ത്, കൃഷ്ണകുമാരി രാജശേഖരൻ, കെ.സി ജോസഫ്, കെ.ഡി സുഗതൻ, പി.എ നിസാർ, ലാലിച്ചൻ കുന്നിപറമ്പിൽ, കുര്യൻ തൂമ്പുങ്കൽ,അഡ്വ.പി.എ നിസാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ നേതൃത്വം നൽകി.