
കോട്ടയം : മുഖ്യമന്ത്രിയും, മന്ത്രിമാരും എ.സി ബസിൽ കേരളം ചുറ്റുമ്പോൾ ശബരിമലയ്ക്ക് പോകാൻ കെ എസ് ആർ ടി സി ബസില്ലാതെ തീർത്ഥാടകർ വലയുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആരോപിച്ചു. പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ കോട്ടയത്ത് നിന്ന് ആവശ്യമായ സർവീസുകൾ നടത്തുന്നില്ല. ശബരിമല സീസണിൽ കോട്ടയത്തേക്ക് മാത്രമായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമ്പോഴാണ് തീർത്ഥാടകരെ സംസ്ഥാന സർക്കാർ ഇങ്ങനെ വലയ്ക്കുന്നത്. അയ്യപ്പഭക്തരോടും ശബരിമലയോടുമുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയും മനോഭാവവും ആണ് ഇവിടെ പ്രകടമാകുന്നത്. സീസണിന്റെ തുടക്കത്തിൽ ഇതാണ് അവസ്ഥയെങ്കിൽ വരും ദിവസങ്ങളിൽ തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടേണ്ടി വ
രുമെന്നും അദ്ദേഹം പറഞ്ഞു.