
കോട്ടയം : പറഞ്ഞ വാക്ക് പാലിക്കാതെ പുതിയ വാഗ്‌ദാനങ്ങൾ നൽകി പരാതികൾക്ക് പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിസഭയും തെരുവിലിറങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന പുതിയ പ്രക്രിയയുടെ പേരാണ് നവകേരള സദസെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. റബറിന് 250 രൂപ വാഗ്ദാനം നൽകി വോട്ട് വാങ്ങിയ അധികാരത്തിൽ എത്തിയ സർക്കാർ ആദ്യം പറഞ്ഞ വാക്കുപാലിക്കാനുള്ള മര്യാദ കാണിക്കണം. മദ്ധ്യകേരളത്തിലെ കർഷകർ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ നൽകിയ വാഗ്ദാനം പാലിക്കാതെ അവർക്കിടയിലൂടെ ഇത്തരത്തിൽ ഒരു യാത്ര നടത്താൻ എങ്ങനെ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.