കോട്ടയം: ഉപഭോക്തൃതർക്കപരിഹാര ഫോറം അംഗങ്ങളായി 2006 ന് മുമ്പ് പ്രവർത്തിച്ചിരുന്നവർക്ക് പെൻഷൻ അനുവദിക്കണമെന്ന നിവേദനം കോട്ടയത്ത് നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിക്ക് ഇന്നു നൽകുമെന്ന് മുൻ ഫോറം അംഗം അഡ്വ.വി.പി അശോകൻ അറിയിച്ചു .ഫോറം അംഗങ്ങളിൽ ഇന്ന് ജീ വിച്ചിരിക്കുന്ന 30 പേർക്കാണ് പെൻഷൻ ലഭിക്കാനുള്ളത്. 2006 ന് മുമ്പ് 7500 രൂപ വരെയാണ് ഓണറേറിയം ലഭിച്ചത്. ഇപ്പോൾ അംഗങ്ങൾക്ക് അമ്പതിനായിരം രൂപ ഓണറേറിയമുണ്ട്. 2006 എന്ന സീലിംഗ് വെച്ച് പെൻഷൻ നൽകുന്നത് നീതിനിഷേധമായതിനാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം.