
കോട്ടയം : ജനാധിപത്യത്തിൽ പൗരപ്രമുഖന്മാരില്ലെന്നും പൗരന്മാരാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി നടത്തിയ കേരള സംരക്ഷണ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരെ വിളിച്ചുചേർത്ത് ജനാധിപത്യ സങ്കല്പത്തെ തച്ചുടക്കുകയാണ്. ഒരു കാരണവശാലും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി. ജോസഫ്, ജോസഫ് എം.പുതുശ്ശേരി, നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പിൽ, ടോമി കല്ലാനി, പി.സി.ജോസഫ്, എസ്. രാജീവൻ, വി.ജെ.ലാലി, സുധാ കുര്യൻ, കെ.ശൈവപ്രസാദ് എന്നിവർ പ്രസംഗിച്ചു.