whele

മുണ്ടക്കയം : തിങ്ങി നിറഞ്ഞ ജനങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകുന്നതിനായി വീൽച്ചെയറിലെത്തി ജെബിൻ ആന്റണി. ഇന്നലെ മുണ്ടക്കയം സെന്റ് മേരീസ് പള്ളി മൈതാനത്ത് നടന്ന നവകേരള സദസിലാണ് ജെബിൻ അച്ഛൻ ആന്റണിയ്‌ക്കൊപ്പം എത്തിയത്. നവകേരള സദസ് പരിപാടിയ്ക്ക് ശേഷം മടങ്ങവെയാണ് പിണറായി വിജയനെ കാണാനെത്തിയത്. എന്നാൽ ആൾക്കൂട്ടത്തിനിടയിൽ സാധിച്ചില്ല. തുടർന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസിനും, ബാലഗോപാലിനും നിവേദനം നൽകി. ചെറുപ്രായത്തിൽ സെറിബ്രൽ പാഴ്‌സി രോഗം ബാധിച്ച ജെബിന് നടക്കാനാകില്ല. ബി.എയും, കമ്പ്യൂട്ടർ പഠനവും പൂർത്തിയാക്കിയ ജെബിൻ ഇപ്പോൾ പി.എസ്.സി പരിശീലനത്തിലാണ്. എന്തെങ്കിലും ജോലി ലഭിക്കുന്നതിനായാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.