ശബരിമല: ശബരിമല തീർത്ഥാടനത്തിന്റെ സവശേഷതകളും സാഹചര്യങ്ങളും സ്വഭാവവും മനസിലാക്കാതെ പുണ്യ പൂങ്കാവനത്തിൽ പൊലീസ് രാജ്​ നടപ്പിലാക്കാനാണ്​ ചില പൊലീസ്​ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന്​ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ്​ ഫ്രണ്ട്​ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നടപ്പന്തൽ മുതൽ പമ്പ വരെ തിരക്ക്​ നി്ര്രയാതീതമായി തുടരുമ്പോഴും പതിനെട്ടാം പടിക്കു മുകളിൽ ഫ്‌ളൈ ഓവറും തിരുമുറ്റവും പല സമയത്തും ഒഴിഞ്ഞു കിട ക്കുന്നത്​ പോലീസിന്റെ അശാസ്ത്രീയമായ നിയ്രന്രണങ്ങൾ കാരണമാണെന്നും എംപ്ലോയിസ്​ ഫ്രണ്ട്​ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ശബരിമലയിൽ ഭക്തരുടെ ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കുന്നതിനും പൊലീസിന്റെ നിഷ്‌ക്രിയ സമീപനം അവസാനിപ്പിക്കുന്നതിനും മുഖ്യമന്ത്രി ഇടപെടണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ്​ ഫ്രണ്ട്​ സംസ്ഥാന പ്രസിഡന്റ്​ ബിജു വി നാഥിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ മുഖാന്തരം കൂടിയ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സ്വെകട്ടറിമാരായ ലിജു പാവുമ്പ, പ്രവീൺ നെയ്യാറ്റിൻകര, അനൂപ്​ കോട്ടയം, അനിൽ കാട്ടാക്കട, സംസ്ഥാന നേതാക്കന്മാരായ കൊല്ലം സുനിൽ, ശ്യാം ആനപ്പാറ, അജിത്​ അമ്പലപ്പുഴ, റെജിലാൽ, സുനിൽ മാവേലിക്കര, ഉണ്ണികൃഷ്ണൻ നമ്പ്യാതിരി, എസ്​.എസ്​ ഷാബു, വിനീത്​ തെക്കേക്കര, പാമ്പാടി സുനിൽ ശാന്തി, ജയരാജ്​ വാരപ്പെടി, പായിപ്പാട മുരളി, പട്ടാഴി ശ്രീകുമാർ, അജിത്​ താമല്ലാക്കൽ, കരവാളൂർ അജയകുമാർ, രാജീവ്​ ചങ്ങനാശേരി, സുധീഷ്​ ഏറ്റുമാനൂർ, സുരേഷ്​ പോറ്റി വർക്കല, വിഷ്ണു വൈക്കം, ഷിജു, ശ്രീജിത്ത്​ ചെറുവള്ളി തുടങ്ങിയവർ സംസാരിച്ചു.