hary

കോട്ടയം : ശബരിമലയിൽ ഭക്തർ ദുരിതം അനുഭവിക്കുമ്പോൾ നവകേരളയാത്രയോട് അനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗതപരിഷ്ക്കാരം തീർത്ഥാടകരെ വീണ്ടും കൂടുതൽ പ്രതിസന്ധിയ്ക്കിടയാക്കുമെന്ന് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി. സ്വാഭാവികമായും ശബരിമലയിലേക്ക് എത്തുന്നതിന് അയ്യപ്പഭക്തർ സഞ്ചരിക്കുന്ന പ്രധാന റോഡുകളായ മുണ്ടക്കയം - പൊൻകുന്നം, പാലാ - ഏറ്റുമാനൂർ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടി അപലപനീയമാണ്. നൂറുകണക്കിന് വാഹനങ്ങൾ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. ഗതാഗത പരിഷ്‌കാരങ്ങൾ അയ്യപ്പ ഭക്തരോടുമാത്രമല്ല ജനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണ്. ശബരിമലയിൽ വൻ ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുന്നതിനു മുൻപ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.