kanm

വൈക്കം : സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവ്വകക്ഷിയോഗം അനുശോചിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.കെ ആശ എം.എൽ.എ, രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ.പി.കെ ഹരികുമാർ, ടി.എൻ രമേശൻ, ലീനമ്മ ഉദയകുമാർ, പി.ആർ സുഭാഷ്, പോൾസൺ ജോസഫ്, കെ.അരുണൻ, കെ.അജിത്ത്, കെ.കെ രഞ്ജിത്, സി.എസ് രാജു, പി.അമ്മിണിക്കുട്ടൻ, പി.സുഗതൻ, എം.കെ രവീന്ദ്രൻ, ഇ.എൻ ദാസപ്പൻ, വേണുഗോപാൽ, പി.പ്രദീപ് എന്നിവർ പ്രസംഗിച്ചു.