nivednm

കോട്ടയം : പൂഞ്ഞാർ മണ്ഡലതല നവകേരള സദസിൽ 4794 നിവേദനങ്ങൾ ലഭിച്ചു. 25കൗണ്ടറുകളാണ് ഒരുക്കിയത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കിയിരുന്നു. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.