തലയോലപ്പറമ്പ്:എസ്.എൻ.ഡി.പി യോഗം 4950ാം നമ്പർ കട്ടിമുട്ടം ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണസംഗമവും പൊതുസമ്മേളനവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സി.കെ.ബാബു ചാത്തനാട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.എം.ബഷീർ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രാജൻ വാര്യംതടത്തിൽ, ആമ്പല്ലൂർ ശാഖാ പ്രസിഡന്റ്‌മോഹനൻ, നന്ദനൻ,സുരേഷ് ശാന്തി എന്നിവർ പങ്കെടുത്തു.