പൊൻകുന്നം: നവകേരള ബസും വാഹനവ്യൂഹവും പി.പി.റോഡിലൂടെ കടന്നുപോയപ്പോൾ ഇളങ്ങുളത്ത് കരിങ്കൊടി കാണിക്കാൻ ഏതാനും യുവാക്കളുടെ ശ്രമം. പൊലീസ് ചാടിയിറങ്ങിയപ്പോഴേക്കും ഇവർ രക്ഷപെട്ടു. പൊൻകുന്നത്തെ നവകേരളസദസിന് ശേഷം പാലായിലേക്ക് പോകുന്നതിനിടെ വൈകിട്ട് 6.45ന് ഇളങ്ങുളം എസ്.എൻ.ഡി.പി ജംഗ്ഷനിലായിരുന്നു സംഭവം. സമീപത്തെ പൊന്തക്കാട്ടിൽ നിന്നാണ് യുവാക്കൾ റോഡിലേക്ക് ചാടിയെത്തിയത്. പൊലീസുദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ഇവർ കാടിനുള്ളിലൂടെ തന്നെ ഓടിരക്ഷപെട്ടു.