
കോട്ടയം : ഏറ്റുമാനൂരിൽ നവകേരളസദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത് പതിനായിരങ്ങൾ. പുസ്തകവും ഷാളും നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഏറ്റുമാനൂരിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത്. സദസ് തുടങ്ങുന്നതിന് മുൻപ് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ട് സദസിനെ ആവേശം കൊള്ളിച്ചു. ഡോ.വി.എൽ. ജയപ്രകാശിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ സ്വാഗതഗാനലാപനവുമുണ്ടായിരുന്നു. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ പ്രദർശിപ്പിച്ചുള്ള എൽ.ഇ.ഡി വിഡിയോയും സംപ്രേഷണം ചെയ്തു.
50,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പന്തലിൽ 25 പരാതി കൗണ്ടറുകളും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്കായി കുടിവെള്ളം, ശൗചാലയം സംവിധാനങ്ങളും ഒരുക്കിയിരുന്നു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയത്. മൂന്നൂറോളം വോളണ്ടിയർമാരും സേവനത്തിനായി ഉണ്ടായിരുന്നു.