rajeev

കോട്ടയം: കെ.പി.പി.എൽ അടച്ചു പൂട്ടുക എന്നുള്ളതായിരുന്നു കേന്ദ്ര സർക്കാർ നിലപാടെങ്കിൽ, ഏത് വിധേയനെയും അത് തിരിച്ചു പിടിക്കുക എന്നതായിരുന്നു സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പി.രാജീവ്. കെ.പി.പി.എൽ ലേലത്തിൽ പിടിച്ചതു കൊണ്ട് ഒരു തൊഴിലാളിയെയും ആത്മഹത്യയിലേക്ക് സർക്കാർ തള്ളി വിട്ടില്ല. കേന്ദ്രം,കേരളത്തിന് നൽകേണ്ട വിഹിതം ഔദാര്യമല്ലെന്നും കേന്ദ്രത്തിന്റെ ഉത്തരവാദിത്വം ആണെന്നും അദേഹം പറഞ്ഞു. സിയാൽ മോഡലിൽ 253 കോടി രൂപയിൽ വെള്ളൂരിൽ വരുന്ന റബർ ലിമിറ്റഡ് കമ്പനിയിൽ 192 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചു.