
കോട്ടയം : ഏറ്റുമാനൂർ നിയോജമണ്ഡലം നവകേരള സദസിൽ 4797 നിവേദനങ്ങൾ ലഭിച്ചു. 25കൗണ്ടറുകളിലാണ് പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാൻ അവസരമൊരുക്കിയത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു.ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് കൗണ്ടറുകളിൽ ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.