കോട്ടയം: 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വൈക്കം റ്റി.കെ മാധവൻ സ്‌ക്വയറിൽ നിന്നും 24ന് ആരംഭിക്കുന്ന വൈക്കം സത്യാഗ്രഹ സ്മൃതി ശിവഗിരി തീർത്ഥാടന പദയാത്രികരുടെ പഞ്ചശുദ്ധി വ്രതാനുഷ്ടാനത്തിന് ഇന്ന് തുടക്കമാകും. നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ലാനന്ദ സരസ്വതി തീർത്ഥാടന പദയാത്രാ ക്യാപ്റ്റൻ കെ.എസ് ഷാജു കുമാറിന് പീതാംബരദീക്ഷ നൽകി ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഴുവൻ പദയാത്രികരും ദീക്ഷ സ്വീകരിച്ച് പഞ്ചശുദ്ധി വ്രതത്തോടെ 24ന് രാവിലെ 10.30ന് വൈക്കത്ത് നിന്നും യാത്ര തിരിച്ച് ഡിസംബർ 31 ന് ശിവഗിരിയിൽ നടക്കുന്ന തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം തീർത്ഥാടകർ മടങ്ങും.