
കോട്ടയം: മലങ്കര മെത്രോപ്പോലിത്തയായിരുന്ന വി.മോർ കൂറിലോസിന്റെ 106ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പാണംപടി വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളി ഏർപ്പെടുത്തുന്ന 2023 ലെ മോർ കൂറിലോസ് പുരസ്‌കാരം വയോ സൗഹൃദ മതേതര കൂട്ടുകുടുംബമായ കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ഡയറക്ടറും ഫൗണ്ടറുമായ നിഷ സ്‌നേഹക്കൂടിന്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മോർ കൂറിലോസിന്റെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് 15ന് നടക്കുന്ന ചടങ്ങിൽ
തോമസ് മോർ അലക്‌സന്ത്രയോസ് മെത്രപ്പോലീത്തയുടെ സാന്നിദ്ധ്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മാനിക്കും.