പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ സംഘടിപ്പിക്കുന്ന ഒൻപതാമത് തീർത്ഥാടന പദയാത്ര ''ഇടപ്പാടി മുതൽ ശിവഗിരി വരെ'' പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ. ഉല്ലാസ് എന്നിവർ അറിയിച്ചു.

25 മുതൽ 30 വരെയുള്ള തീയതികളിൽ നടക്കുന്ന പദയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ പങ്കെടുക്കും. ശിവഗിരി തീർത്ഥാടന പദയാത്രയിൽ മുഴുവൻ സമയവും പങ്കെടുക്കാൻ സാധിക്കാത്ത ഭക്തർക്കായി ഓരോ ശാഖയിൽ നിന്നും ''പദയാത്രയ്‌ക്കൊരു കാണിക്ക'' ഗുരുദക്ഷിണ സ്വീകരിക്കുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. എല്ലാ ശാഖകളിൽ നിന്നും സ്വീകരിക്കുന്ന ഈ കാണിക്ക ശിവഗിരിയിൽ സമർപ്പിക്കും. എല്ലാ ഭക്തർക്കും കാണിക്ക സമർപ്പിക്കാം.

25 ന് രാവിലെ 6.30 ന് ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ധർമ്മപതാക കൈമാറി ഉദ്ഘാടനം ചെയ്യും.

വിളംബര മേഖലാ യാത്രകൾ 24ന്

പാലാ: ഇടപ്പാടി മുതൽ ശിവഗിരി വരെ പദയാത്രയ്ക്ക് മന്നോടിയായി മൂന്ന് മേഖലകളിൽ നിന്നുള്ള വിളംബരയാത്രകൾ 24ന് നടക്കും. അരീക്കരയിൽ നിന്നും ആരംഭിക്കുന്ന വിളംബരയാത്ര യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ നയിക്കും. ഈ യാത്രയിൽ അരീക്കര, രാമപുരം, കുറിഞ്ഞി, പിഴക്, കൊല്ലപ്പള്ളി, മേലുകാവ്, നീലൂർ, കയ്യൂർ, ഉള്ളനാട്, വേഴാങ്ങാനം, ഏഴാച്ചേരി, വലവൂർ ശാഖകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.

പൂഞ്ഞാറിൽ നിന്നും ആരംഭിക്കുന്ന കിഴക്കൻമേഖല പദയാത്ര യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് നയിക്കും. പൂഞ്ഞാർ, കന്നോന്നി, മൂന്നിലവ്, തീക്കോയി, തലനാട്, കൈപ്പള്ളി, മന്നം, ചോലത്തടം, പാതാമ്പുഴ, ചേന്നാട്, ഈരാറ്റപേട്ട, തലയണക്കര, അരുവിത്തുറ, തിടനാട്, മൂന്നാംതോട്, ഇടമറ്റം, മല്ലികശ്ശേരി, മീനച്ചിൽ, പാലാ തെക്കേക്കര, അമ്പാറ, കീഴമ്പാറ, ഇടപ്പാടി, പാലാ ടൗൺ ശാഖകളിലെ പ്രവർത്തകർ പങ്കെടുക്കും.

കെഴുവംകുളത്ത് നിന്നും ആരംഭിക്കുന്ന പടിഞ്ഞാറൻ മേഖല പദയാത്ര യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല നയിക്കും. കെഴുവംകുളം, മേവട, ചെമ്പിളാവ്, കിടങ്ങൂർ, പിറയാർ, കടപ്പൂര്, വയല, കടപ്ലാമറ്റം, കുമ്മണ്ണൂർ, മാറിടം, ആണ്ടൂർ, വള്ളിച്ചിറ, തെക്കുംമുറി, പുലിയന്നൂർ എന്നീ ശാഖകൾ പദയാത്രയിൽ അണിചേരും.

മൂന്ന് പദയാത്രകളും 24 ന് 12.30 നാണ് ആരംഭിക്കുന്നത്. വൈകിട്ട് 4.30ന് പദയാത്രകളെല്ലാം പാലാ കൊട്ടാരമറ്റത്ത് സംഗമിച്ച് ഇടപ്പാടി ശ്രീആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങും.

ആനന്ദഷണ്മുഖ സ്വാമി ക്ഷേത്ര സന്നിധിയിൽ പദയാത്രകൾ എത്തിച്ചേർന്ന ശേഷം നടക്കുന്ന സമ്മേളനം യോഗം അസി. സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സനീഷ് ശാന്തി ഗുരുസ്മരണ നടത്തും. എം.ആർ.ഉല്ലാസ് സ്വാഗതവും സജീവ് വയല നന്ദിയും പറയും. കെ.ആർ.ഷാജി, രാമപുരം സി.റ്റി.രാജൻ, അനീഷ് പുല്ലവേലിൽ, സി.പി. സുധീഷ്, കെ.ജി.സാബു, കെ.ആർ. സജി, അനീഷ് ഇരട്ടിയാനി, എം.എൻ.ഷാജി മുകളേൽ, സതീഷ് മണി, മിനർവാ മോഹൻ, സംഗീത അരുൺ, അരുൺ കുളംമ്പള്ളിൽ, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, രഞ്ജൻ ശാന്തി, കെ.ആർ. രാജീഷ്, ബൈജു വടക്കേമുറി, പി.ജി. പ്രദീപ്, കെ.പി. ശശി, ബിഡ്‌സൺ മല്ലികശ്ശേരി തുടങ്ങിയവർ സംസാരിക്കും.