പാലാ: പാലാ മരിയസദനത്തിനൊരു കൈത്താങ്ങുമായി 16ന് പാലായിൽ ക്രിസ്മസ് കരോളും, ക്രിസ്മസ് ന്യൂ ഇയർ ഷോപ്പിംഗ് ഫെസ്റ്റിവലും.

വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, പാലാ റോട്ടറി ക്ലബും മരിയസദനവും സംയുക്തമായാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഒരുക്കുന്നത്. 16 ന് വൈകിട്ട് 6 ന് കൊട്ടാരമറ്റത്ത് പാലാ ഡിവൈ.എസ്.പി എ.ജെ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണുകൾ ജനുവരിയിൽ നറുക്കെടുത്ത് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും.

പ്രസ് മീറ്റിൽ: വ്യാപാരി വ്യവസായി ഏകോപന സമിതി, യൂത്ത് വിങ്, റോട്ടറി ക്ലബ്, മരിയസദനം പ്രതിനിധികളായി ആന്റണി കുറ്റിയാങ്കൽ, ജോൺ ദർശന എബിസൺ ജോസ്, കോർഡിനേറ്റർ ബൈജു കൊല്ലമ്പറമ്പിൽ ,ഫ്രഡി ജോസ്, ജോഫ് വെള്ളിയേപ്പള്ളി, ജോയൽ വെള്ളിയേപ്പള്ളി എന്നിവർ സംസാരിച്ചു.