പാലാ :റബർ കർഷകരെയും പാലായുടെ വികസനത്തെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി നവകേരളസദസിൽ സ്ഥലം എം.പി.യെ താക്കിത് ചെയ്ത സഹചര്യത്തിൽ തോമസ് ചാഴികാടൻ അഭിമാനം ഉണ്ടെങ്കിൽ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എന്തിനാണ് ജനസദസ് സംഘടിപ്പിക്കപ്പെട്ടത് എന്ന് ജോസ് കെ മാണിയും കൂട്ടരും മനസിലാക്കിയ ശേഷം പാലക്കരോട് വിശദികരിക്കാൻ തയാറാകണമെന്നും ഇപ്പോൾ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എൻ സുരേഷ് ,മോളി പീറ്റർ, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി, കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്, കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു.