വാകത്താനം:എസ്.എൻ.ഡി.പി യോഗം 1294ാം നമ്പർ വാകത്താനം ശാഖയിൽ 11ാമത് ശിവഗിരി തീർത്ഥാടന പ്രഭാഷണപരമ്പര ഇന്ന് മുതൽ 23 വരെ ശാഖാ ഹാളിൽ നടക്കും. ഇന്ന് വൈകിട്ട് 7ന് സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം തന്ത്രി സ്വാമി ശിവാനാരായണ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.വി.ആർ ശശിധരൻ, ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സുകുമാരൻ വാകത്താനം, കെ.എസ് സുരേഷ് കുമാർ, അരുൺ ശാന്തി ചെങ്ങളം എന്നിവർ പങ്കെടുക്കും. ശാഖ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എ.എസ് പ്രതാപൻ നന്ദിയും പറയും. . 16ന് വൈകിട്ട് 7ന് പ്രീതിലാൽ പ്രഭാഷണം നടത്തും. സരളാ സുകുമാരൻ സ്വാഗതവും കെ.ജി രാജു നന്ദിയും പറയും. 17ന് വൈകിട്ട് 7ന് ഗൗരി നന്ദന പ്രഭാഷണം നടത്തും. എ.എസ് പ്രതാപൻ സ്വാഗതവും സുലോചന സുരേഷ് നന്ദിയും പറയും. 18ന് വൈകിട്ട് 7ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ലക്ഷ്മി രാഘവൻ സ്വാഗതവും കെ.കെ ഷാജി നന്ദിയും പറയും. 19ന് വൈകിട്ട് 7ന് കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി പ്രഭാഷണം നടത്തും. എ.എസ് പ്രതാപൻ സ്വാഗതവും കെ.എസ് സുരേഷ് കുമാർ നന്ദിയും പറയും. 20ന് വൈകിട്ട് 7ന് നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് പ്രഭാഷണം നടത്തും. കെ.കെ ഷാജി സ്വാഗതവും പൊന്നമ്മ ചോലയിൽ നന്ദിയും പറയും. 21ന് വൈകിട്ട് 7ന് അന്തർദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം മുൻ ഡയറക്ടർ ഡോ.ബി.സുഗീത പ്രഭാഷണം നടത്തും. വി.പി കുഞ്ഞുമോൻ സ്വാഗതവും വി.ആർ പ്രസന്നൻ നന്ദിയും പറയും. 22ന് വൈകിട്ട് 7ന് സിന്ധു വിശ്വൻ പ്രഭാഷണം നടത്തും. കെ.എസ് സുരേഷ് കുമാർ സ്വാഗതവും ലിജി ഷാജി നന്ദിയും പറയും. 23ന് വൈകിട്ട് 7ന് പ്രമോദ് തമ്പി പ്രഭാഷണം നടത്തും. കെ.കെ ഷാജി സ്വാഗതവും വി.പി കുഞ്ഞുമോൻ നന്ദിയും പറയും.