വൈക്കം: ചെമ്മനത്തുകര ചേരിക്കൽ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന പുനഃപ്രതിഷ്ഠാ വാർഷികത്തിന്റെ കലശാഭിഷേകം ഭക്തിസാന്ദ്രമായി. തന്ത്രി കിഴക്കിനേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഇറാഞ്ചേരി ദേവനാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അരുൺ വല്യാറ എന്നിവർ സഹകാർമ്മികരായിരുന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.എസ് വിഷ്ണു, ഉപദേശകസമിതി പ്രസിഡന്റ് അരുൺ നെടിയിടത്ത്, സെക്രട്ടറി എം.എം.സുജിത്ത്കുമാർ, രക്ഷാധികാരി കെ.എൻ.മണിയപ്പൻ, വനിതാസമാജം പ്രസിഡന്റ് കെ.സുധർമ്മ, സെക്രട്ടറി സിനി.ബി.നായർ എന്നിവർ നേതൃത്വം നൽകി.