ചിങ്ങവനം: എസ്.എൻ.ഡി.പി യോഗം പള്ളം പന്നിമറ്റം 28 ാം ശാഖ നേതൃത്വം നൽകുന്ന ശിവഗിരി തീർത്ഥാടന പദയാത്ര സമിതിയുടെ ആഭിമുഖ്യത്തിലുള്ള പദയാത്ര 24ന് ആരംഭിക്കും. നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് 7.30 ന് പന്നിമറ്റം ശാഖയിൽ എത്തിച്ചേരും. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് സുധീഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് പദയാത്ര ക്യാപ്റ്റൻ പി.ആർ ബിജു തൃക്കോതമംഗലത്തിന് പീതപതാക കൈമാറും. ഗുരുദേവ വിഗ്രഹം സമർപ്പണം ചെയ്ത അനിമോൾ പനയിൽതാഴത്തിനെയും വിഗ്രഹപ്രഭ സമർപ്പണം ചെയ്ത ശ്രീലേഖ മുരളികൃഷ്ണനേയും 25 വർഷം പൂർത്തിയാക്കിയ പദയാത്രികരേയും പദയാത്രയ്ക്ക് സഹായങ്ങൾ നല്കുന്ന വ്യക്തികളെയും ആദരിക്കും. നഗരസഭ കൗൺസിലർ ധന്യ ഗിരീഷ്, പദയാത്ര ചെയർമാൻ പി.എം മനോജ്, കൺവീനർ ബിനു മോഹനൻ, സി.ജെ സതീഷ് , കെ.ആർ മോഹനൻ, പ്രസാദ് പി.കേശവൻ, ടി.എൻ കൊച്ചുമോൻ, പി.ടി മനോജ്, പി.കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈസ് ക്യാപ്റ്റൻമാരായ ഷൺമുഖം സംക്രാന്തി, സിനി അജി തുടങ്ങിയവർ നയിക്കുന്ന പദയാത്ര ചങ്ങനാശേരി, ഇടിഞ്ഞില്ലം, പൊടിയാടി, മാവേലിക്കര, ഒാച്ചിറ, നീണ്ടകര,കൊല്ലം വഴി 30ന് വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കും. പദയാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9847841391,8921029972,9745479231.