thiru

കോട്ടയം : ശബരിമലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യഥാർത്ഥ സ്ഥിതി മനസിലാക്കാൻ അവിടം സന്ദർശിക്കണമെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് സംഘം പമ്പയിലെത്തിയപ്പോൾ അയ്യപ്പന്മാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സംവിധാനം പോലുമില്ലെന്ന് മനസിലായി. നവകേരളസദസിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിച്ച തോമസ് ചാഴികാടനെ എം.പിയുടെ പ്രിവിലേജ് ലംഘിച്ച് പരസ്യമായി മുഖ്യമന്ത്രി അധിക്ഷേപിച്ചു. ഇതിനെതിരെ ചാഴികാടൻ ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകണം. കേരളാ കോൺഗ്രസ് (എം) ഈ അപമാനം സഹിച്ച് ഇടതുമുന്നണിയിൽ തുടരാതെ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.