gr

കോട്ടയം: വിശപ്പുരഹിത കേരളമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്ത ഒരു കുടുംബം പോലും ഇന്നില്ലെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. കടുത്തുരുത്തി നിയോജക മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലുമൊരു കുടുംബത്തിന് റേഷൻ കാർഡില്ലെങ്കിൽ നിയമക്കുരുക്കുകളില്ലാതെ അവ വേഗത്തിൽ നൽകുന്നുണ്ട്. തകർച്ചയിൽ നിന്നിരുന്ന സമസ്തമേഖലകളെയും ഉയർത്തിക്കൊണ്ട് വന്നത് സർക്കാരിന്റെ കഠിനമായ പ്രയ്തനത്തിലൂടെയാണ്. കാർഷിക രംഗത്തെ ഇടപെടലിലൂടെ 50,000 ഹെക്ടർ തരിശുഭൂമി കൃഷി ഭൂമിയാക്കി. കാർഷിക ഉത്പന്നങ്ങൾക്ക് പരാമാവധി താങ്ങുവില നൽകുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.